InternationalLatest

സംഗീതലോകത്തു നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ബിടിഎസ്

“Manju”

ബിടിഎസ് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ ഹരമായ ദക്ഷിണകൊറിയന്‍ മ്യൂസിക്ക് ബോയ് ബാന്‍ഡ് ബിടിഎസ് സംഗീതലോകത്തു നിന്നു ദീര്‍ഘമായ ഇടവേളയെടുക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

കെ പോപ്പ് മേഖലയില്‍ നിന്ന് ലോകോത്തര തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യ ബാന്‍ഡാണിത്. സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. ബാന്‍ഡ് രൂപീകരിച്ച്‌ 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്. ഓരോരുത്തരുടേയും കഴിവിനെ കൂടുതല്‍ വളര്‍ത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങള്‍ താല്‍ക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ബാന്‍ഡ് അംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ഉടന്‍ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സംഘത്തിന്റെ അടുത്ത ആല്‍ബത്തിനു വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് പുതിയ വാര്‍ത്ത അംഗീകരിക്കാനാകുന്നുമില്ല.

Related Articles

Back to top button