KeralaLatestUncategorized

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ പത്തൊൻപതാം ബാച്ചിന് തുടക്കമായി

“Manju”

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ പത്തൊൻപതാം ബാച്ചിന് തുടക്കമായി

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ബി.എസ്.എം.എസ് കോഴ്സിന്റെ പത്തൊൻപതാം ബാച്ചിന് തുടക്കമായി. കോളേജിലെ സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന പ്രവേശനചടങ്ങിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി നിർവഹിച്ചു. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വീണ്ടെടുപ്പ് കൂടി സാധ്യമാക്കുന്ന ചികിത്സാവിഭാഗമാണ് സിദ്ധ. ഭാരതീയ ചികിത്സാവിഭാഗങ്ങളിൽ പ്രധാനമായ സിദ്ധ വൈദ്യശാസ്ത്രപ്രമാണങ്ങളിൽ മുൻനിരയിലേക്ക് എത്തപ്പെടണമെങ്കിൽ ജീവിതം അതിനായി സമർപ്പിച്ചുകൊണ്ടുള്ള പഠനമാണ് ആവശ്യം. ആയൂർവേദത്തിന്റെ വേരുകൾ അന്വേഷിച്ചു ചെല്ലുന്നവർക്ക് സിദ്ധയെ കൂടുതൽ അറിയാൻ കഴിയും. വെറുമൊരു പ്രൊഫഷണൽ കോഴ്സ് എന്നതിലുപരി സിദ്ധവൈദ്യ പഠനത്തെ തപസ്യയായി സ്വീകരിച്ചാൽ മാത്രമെ ജീവിതത്തിൽ ഉയർച്ച നേടാൻ സാധിക്കൂവെന്നും സ്വാമി അഭിപ്രായപ്പെട്ടു .

ശാന്തിഗിരി ഹെൽത്ത് കെയർ& റിസർച്ച് ഓർഗനൈസേഷൻ ഇൻ-ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ചടങ്ങിൽ മഹനീയ സാന്നിധ്യമായി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ.കെ.ജഗന്നാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഡീനും അഡ്വൈസറുമായ ഡോ.വി.അരുണാചലം മുഖ്യപ്രഭാഷണം നടത്തി. ക്ലിനിക്കൽ വിഭാഗം വൈസ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ, മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗം എ.ജി.എം വിജയൻ.എസ്, അധ്യാപക പ്രതിനിധി ഡോ.ജെ.നിനപ്രിയ, പി.ടി.എ പ്രതിനിധി ഹൻസ്‌‌രാജ്. ജി. ആർ , കൺവീനർ മഹേഷ്.എം എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ എൻ.ഷീജ സ്വാഗതവും ഷിബു. ബി കൃതജ്ഞതയും പറഞ്ഞു.

 


ഫോട്ടോ ക്യാപ്ഷൻ : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പത്തൊമ്പതാം  ബി.എസ്.എം.എസ് ബാച്ചിന്റെ പ്രവേശനചടങ്ങ് ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു.

 

Related Articles

Back to top button