കര്‍ണാടകയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യു ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള രാത്രികാല കര്‍ഫ്യു തുടരും.
കണ്ടെയിന്മെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളില്‍ മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്-കോച്ചിംഗ് സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല.
പരിശീലന ആവശ്യങ്ങള്‍ക്കായി സ്വിമ്മിംഗ് പൂളുകളിലേക്ക് പ്രവേശനം അനുവദിച്ചു. പരിശീലനത്തിനായി സ്പോര്‍ട് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം. സന്ദര്‍ശകരെ അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.