India

വിമാനത്തില്‍ തീവ്രവാദിയുണ്ടെന്ന് യാത്രക്കാരന്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

“Manju”

പനാജി: വിമാനത്തില്‍ തീവ്രവാദിയുണ്ടെന്ന് അവകാശവുമായി രംഗത്തെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്ര പകുതിവഴിയില്‍ എത്തിയതോടെയാണ് വിമാനത്തിലെ യാത്രക്കാരനായ സിയ ഉള്‍ ഹഖ്, വിമാനത്തില്‍ ഒരു തീവ്രവാദി രഹസ്യമായി സഞ്ചരിക്കുന്നുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. താന്‍ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് സെല്ലിലെ ഉദ്യോഗസ്ഥനാണെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. വിമാനത്തില്‍ തീവ്രവാദി ഉണ്ടെന്ന് കേട്ടതോടെ യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും പരിഭ്രാന്തിയിലായി.

സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ പൈലറ്റ് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മൂന്നരയോടെ ഗോവയിലിറക്കുകയും, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഗോവ പോലീസും, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായാണ് ഇയാളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് സിയ ഉള്‍ ഹഖിന്റെ കുടുംബവുമായും പോലീസ് ബന്ധപ്പെട്ടിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും, വിഷാദരോഗിയാണെന്നും കുടുംബം അറിയിച്ചു. മജിസ്‌ട്രേറ്റില്‍ നിന്നും ആവശ്യമായ ഉത്തരവുകള്‍ വാങ്ങിയ ശേഷം ഇയാളെ ഇപ്പോള്‍ പനാജിക്കടുത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button