IndiaLatest

ജിഎസ്ടി നികുതി കമ്മിറ്റി യോഗം ഇന്ന്

“Manju”

ന്യൂഡല്‍ഹി : ദേശീയ ജിഎസ്ടി നികുതി പരിഷ്കരണ കമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലും കമ്മിറ്റിയിൽ അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് സമിതി ഇന്ന് തയ്യാറാക്കും.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിൻറെ ജിഎസ്ടി നഷ്ടപരിഹാരം ഈ മാസം നിർത്തലാക്കാൻ പോകുന്നതിനാൽ നികുതി പരിഷ്കരണ സമിതിയുടെ റിപ്പോർട്ടിന് പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾക്ക് സമിതി മുൻഗണന നൽകിയേക്കും. എന്നിരുന്നാലും, ഇത് അവശ്യവസ്തുക്കളുടെ വില വർദ്ധനവിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുൻഗണന നൽകണമെന്ന റിസർവ് ബാങ്കിൻറെയും സാമ്പത്തിക വിദഗ്ധരുടെയും റിപ്പോർട്ടുകളും സമിതി പരിഗണിക്കും.

Related Articles

Back to top button