IndiaLatest

മൗറീഷ്യസ് പ്രധാനമന്ത്രിക്ക് റുപേ കാ‍ര്‍ഡ് സമ്മാനിച്ച്‌ രാഷ്‌ട്രപതി

“Manju”

മൂന്ന് ദിവസത്തെ സന്ദർശനത്തിന് മൗറീഷ്യസിലെത്തിയ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മണ സ്വീകരണം. വിമാനത്താവളത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രിയാണ് രാഷ്‌ട്രപതിയെ സ്വീകരിക്കാനെത്തിയത്. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്നൗത്തുമായി ന‌ടത്തിയ കൂടികാഴ്ചയില്‍ അദ്ദേഹത്തിന് റുപേ കാർഡ് സമ്മാനിച്ചു. തിങ്കളാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി മൗറീഷ്യസിലെത്തിയത്. ഇന്ത്യയുമായി സഹകരിച്ച്‌ നടത്തുന്ന 14 പദ്ധതികളുടെ ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിക്കും.

ഫെബ്രുവരി 12ന് മൗറീഷ്യസില്‍ റുപേ കാർഡുകളുടെ സേവനം ആരംഭിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത ഇരുവരും കാലങ്ങളായി തുടരുന്ന സഹകരണവും ബന്ധവും ദൃഢമാക്കാനുള്ള ചർച്ചകളും നടത്തിയത് വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ധീർ ജയ്സ്വാള്‍ എക്സില്‍ അറിയിച്ചു.

മൗറീഷ്യസിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് വിശിഷ്ടാതിഥി. 2000ന് ശേഷം മൗറീഷ്യസിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയാകുന്ന ആറാമത്തെ പ്രസി‍ഡന്റാണ് ദ്രൗപദി മുർമു. മൗറീഷ്യസ് നാഷണല്‍ അസംബ്ലി സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാന നേതാക്കള്‍ എന്നിവരുമായി കൂടികാഴ്ച നടത്തും. മൗറീഷ്യസിലെ ഇന്ത്യക്കാരെ അവർ അഭിസംബോധന ചെയ്യും.

Related Articles

Back to top button