KeralaKozhikodeLatest

കോഴിക്കോട് മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ

“Manju”

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ ഏഴ് പഞ്ചായത്തുകളിലാണ് ഹർത്താൽ.
രാവിലെ 6 മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറ് മണി വരെ തുടരും. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിൽ മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വന്നില്ലെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
അതേസമയം, കോടതി ഉത്തരവിനോട് കേരളം വിയോജിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോടതി ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ നീക്കം. കോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. ജനവാസമുള്ള പ്രദേശങ്ങളെ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കണമോ എന്ന കാര്യത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഒരേ അഭിപ്രായമാണെന്നും വനം മന്ത്രി പറഞ്ഞു.

Related Articles

Back to top button