KeralaLatest

ഹരിപ്പാട് ഏരിയയിൽ ഗുരുമഹിമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

“Manju”

ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയയിൽ ഞായറാഴ്ച ശാന്തിഗിരി ഗുരു മഹിമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാംപിൽ ആദരണീയ സ്വാമി മധുര നാദ ജ്ഞാനതപസ്വി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ജ്ഞാനവാഹിനികളായ സ്ത്രീകളെ പുന:സൃഷ്ടിക്കുക എന്ന സങ്കൽപത്തിൽ ഗുരു സ്ഥാപിച്ച ഗുരുമഹിമ എന്ന സംഘടനയുടെ പ്രാധാന്യം സ്വാമി ഓർമ്മപ്പെടുത്തി. ഗുരുവിന്റെ ആശയം നിത്യജീവിതത്തിൽ എങ്ങനെ പാലിച്ചു ജീവിതം ഉയർന്ന നിലയിൽ എത്തിക്കണം എന്നതിനെ ആസ്പദമാക്കി മാതൃമണ്ഡലം കോർഡിനേറ്റർ ഡോ. ദിവ്യചന്ദ്രൻ സംസാരിച്ചു.  ക്യാമ്പിൽ പങ്കെടുത്ത എല്ലാ ഗുരു മഹിമ അംഗങ്ങളും തങ്ങളുടെ നിത്യജീവിതത്തിൽ വരുത്തുവാൻ കഴിയുന്ന നല്ല മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ശാന്തിമഹിമ അംഗങ്ങൾ ആശ്രമ കർമ്മളിൽ പങ്കു ചേർന്നതിനു ശേഷം 4:30 യോടെ ക്യാമ്പ് ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

Related Articles

Back to top button