IndiaKeralaLatest

കോവിഡ്​ സമ്മര്‍ദ്ദത്തിന്​ പരിഹാരം ‘ഡാര്‍ക്​ ചോക്ലേറ്റെ’ന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി;

“Manju”

കോവിഡ്​ സമ്മർദ്ദത്തിന്​ പരിഹാരം 'ഡാർക്​ ചോക്ലേറ്റെ'ന്ന്​ കേന്ദ്ര  ആരോഗ്യമന്ത്രി; റേഷനായി തരുമോ എന്ന്​ നെറ്റിസൺസ്​ | Row over health minister  Harsh Vardhans eat ...

ന്യൂഡല്‍ഹി: കോവിഡ്​ രോഗികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്​ വിചിത്ര പരിഹാര മാര്‍ഗം നിര്‍ദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഡാര്‍ക്ക്​ ചോക്ലേറ്റ്​ കഴിച്ചാല്‍ മതിയെന്നാണ്​ മന്ത്രിയുടെ അവകാശവാദം. കൊക്കോ 70 ശതമാനം അടങ്ങിയ ഡാര്‍ക്ക്​ ചോക്ലേറ്റ്​ കഴിച്ചാല്‍ ശരീരത്തിന്​ ധാരാളമായി പ്രതിരോധ ശേഷി കൈവരുകയും കൂടാതെ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോഗ്യരംഗത്തെ പ്രുമഖര്‍ അടക്കം ഇതിനെ വിമര്‍ശിച്ച്‌​ രംഗത്തെത്തി. പൊതുജനാരോഗ്യ ഗവേഷകരും തെളിവുകള്‍ ഹാജരാക്കാന്‍ ആരോഗ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മന്ത്രിയുടെ അവകാശവാദത്തി​െന്‍റ “കോവിഡ് പശ്ചാത്തലത്തിലുള്ള തെളിവുകള്‍ എവിടെ?” എന്ന്​ ചോദിച്ചാണ്​​ ബയോഎത്തിക്​സ്​ ഗവേഷകനായ ആനന്ദ്​ ഭാന്‍ എത്തിയത്​​.

സമൂഹമാധ്യമങ്ങളിലും മന്ത്രിയുടെ ചോക്ലേറ്റ്​ ചികിത്സക്ക്​ തെളിവ്​ ആവശ്യപ്പെടുന്നത്​ നിരവധിപേരാണ്​​. മന്ത്രി എന്ന നിലക്ക്​ തെളിവുകള്‍ നിരത്തി സംസാരികണമെന്നും ചിലര്‍ പറഞ്ഞു. നമ്മുടെ സമൂഹത്തിലെ എത്ര ആളുകള്‍ക്ക്​ ഡാര്‍ക്ക്​ ചോക്ലേറ്റ്​ വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടെന്നായിരുന്നു കമന്‍റുകളിലൂടെ മറ്റുചിലര്‍ ചോദിച്ചത്​. ഇനി റേഷന്‍ കടകള്‍ വഴി ചോക്ലേറ്റ്​ വിതരണവും തുടങ്ങുമോ എന്നായിരുന്നു ചിലരുടെ ചോദ്യം.

 

Related Articles

Back to top button