IndiaLatest

കോവിഡ്‌ തീവ്രത കുറഞ്ഞിട്ടില്ലെന്നു കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: എട്ടു സംസ്‌ഥാനങ്ങളില്‍ ആര്‍ ഫാക്‌ടര്‍ ഒന്നിനു മുകളിലാണെന്നും രാജ്യത്ത്‌ കോവിഡിന്റെ ഭീഷണി ഒഴിവായിട്ടില്ലെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. വൈറസിന്റെ പുനരുല്‍പ്പാദന നിരക്കിനെ സൂചിപ്പിക്കുന്ന ആര്‍ ഫാക്‌ടര്‍ പലയിടത്തും ഒന്നിനു മുകളിലാണ്‌.

രോഗവ്യാപനം തീവ്രമായി തുടരുന്നതിന്റെ സൂചനയാണിതെന്നും ജാഗ്രത പാലിക്കണമെന്നും നിതി ആയോഗ്‌(ആരോഗ്യം) അംഗവും കോവിഡ്‌ ദൗത്യസേനാ തലവനുമായ ഡോ. വി.കെ. പോള്‍ മുന്നറിയിപ്പു നല്‍കി. ഹിമാചല്‍പ്രദേശ്‌, ജമ്മു കശ്‌മീര്‍, ലക്ഷദ്വീപ്‌, തമിഴ്‌നാട്‌, മിസോറം, കര്‍ണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലാണ്‌ ആര്‍ ഫാക്‌ടര്‍ 1.0 കടന്നത്‌. പശ്‌ചിമ ബംഗാള്‍, നാഗാലാന്‍ഡ്‌, ഹരിയാന, ഗോവ, ഡല്‍ഹി, ഝാര്‍ഖണ്ഡ്‌ എന്നിവിടങ്ങളില്‍ ആര്‍ ഫാക്‌ടര്‍ 1.0 ആണ്‌. എന്നാല്‍, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളില്‍ ആര്‍ ഫാക്‌ടര്‍ കുറഞ്ഞുതുടങ്ങിയത്‌ ആശ്വാസമാണ്‌. 44 ജില്ലകളില്‍ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ വളരെ കൂടിയ നിലയിലാണ്‌. കഴിഞ്ഞ നാലാഴ്‌ചയായി രാജ്യത്തെ 18 ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ട്‌. ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതാണ്‌ ആശങ്കയുണ്ടാക്കുന്നത്‌. രാജ്യം കോവിഡ്‌ ഭീഷണിയില്‍നിന്നു മുക്‌തമായിട്ടില്ലെന്നും ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ഫാക്‌ടര്‍ 0.6-നു താഴെയായി നിലനിര്‍ത്തേണ്ടതാണ്‌. എന്നാല്‍, അത്‌ ഒന്നിനു മുകളിലേക്കു കടന്നു കഴിഞ്ഞു. കോവിഡ്‌ വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ പുനരുല്‍പ്പാദന നിരക്കാണ്‌ ആര്‍ ഫാക്‌ടര്‍. കോവിഡ്‌ ബാധിതനായ ഒരാളില്‍നിന്ന്‌ എത്രപേര്‍ രോഗബാധിതരാകാമെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌. ആര്‍. ഫാക്‌ടര്‍ 1.0-ലേക്കാള്‍ കൂടുതലാണെങ്കില്‍ കേസുകള്‍ വര്‍ധിക്കുന്നു എന്നാണു സൂചന. ആര്‍ ഫാക്‌ടര്‍ ഒന്നില്‍ കുറയുന്നത്‌ രോഗവ്യാപനം കുറയുന്നതിന്റെ തെളിവാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button