KeralaLatest

ഗൗരിലക്ഷ്മി ചികിത്സാ ഫണ്ടിലേക്ക് യൂസഫലി 25 ലക്ഷം കൈമാറി

“Manju”

ഒറ്റപ്പാാലം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച ഒന്നര വയസുകാരി ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് എം.എ.യൂസഫലി 25 ലക്ഷം ധനസഹായം നല്‍കി. ഇന്നലെ യൂസഫലിയുടെ ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ ഗൗരിലക്ഷ്മിയുടെ കുളപ്പുള്ളി കല്ലിപ്പാടത്തെ വീട്ടിലെത്തിയാണ് ചെക്ക് കുടുംബത്തിന് കൈമാറിയത്.

കുട്ടിയുടെ ചികിത്സയ്ക്കുള്ള മരുന്നിന് സ്വരൂപിക്കേണ്ടത് 16 കോടി രൂപയാണ്. ഇതില്‍ 13 കോടി രൂപ ഇതുവരെ സ്വരൂപിച്ച്‌ കഴിഞ്ഞു. ഇനിയും മൂന്നുകോടി രൂപ വേണം. ഗൗരിലക്ഷ്മിയുടെ ആദ്യഘട്ട ചികിത്സ തുടങ്ങി കഴിഞ്ഞു. ചികിത്സാര്‍ത്ഥം ഇന്നലെ കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ അമേരിക്കയില്‍ നിന്ന് വേണം പ്രത്യേകം മരുന്നെത്തിക്കാന്‍. കുളപ്പുള്ളി കല്ലിപ്പാടം കുന്നത്ത് വീട്ടില്‍ കെ.എല്‍.ലിജു- നിത ദമ്പതികളുടെ ഏകമകളാണ് ഗൗരിലക്ഷ്മി.

Related Articles

Back to top button