KeralaLatest

സംസ്ഥാനത്ത് 596 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41,കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 908 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button