InternationalLatest

ഫ്രാറ്റെസിയെ കൊണ്ടുവരാന്‍ റോമ

“Manju”

തങ്ങളുടെ മുന്‍ താരം ഡേവിഡ് ഫ്രാറ്റെസിയെ ടീമില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി റോമ. നിലവില്‍ സീരീ എയിലെ തന്നെ സസ്സുളോക്ക് വേണ്ടി പന്ത് തട്ടുന്ന താരത്തിന് വേണ്ടി റോമാ ഉടനെ തങ്ങളുടെ ഓഫര്‍ സമര്‍പ്പിക്കും.ലീഗിലെ മറ്റു ടീമുകള്‍ക്കും ഫ്രാറ്റസിയില്‍ കണ്ണുണ്ടെങ്കിലും താരം തന്റെ മുന്‍ ക്ലബ്ബിലേക്ക് തന്നെ മടങ്ങി എത്തിയേക്കും.

റോമയുടെ യൂത്ത് ടീമില്‍ നിന്ന് 2017 ലാണ് ഈ മധ്യനിര താരം സസ്സുളോയില്‍ എത്തുന്നത്. ആദ്യ സീസണിന് ശേഷം തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ ലോണില്‍ വിവിധ ടീമുകളുടെ കുപ്പായമണിഞ്ഞു. 2021-22 സീസണില്‍ സസ്സുളോ ടീമില്‍ തന്നെ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞു. ഇറ്റലി ദേശിയ ടീമിനു വേണ്ടിയും അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചു. താരത്തിന്റെ മികച്ച പ്രകടനം റോമ അടക്കമുള്ള ടീമുകളുടെ ശ്രദ്ധ ആകാര്‍ശിച്ചു. ഇരുപത്തിരണ്ടുകാരനായ തങ്ങളുടെ മുന്‍ താരത്തെ എത്തിക്കാന്‍ റോമ സസ്സുളോയുമായി ചര്‍ച്ചകളിലേക്ക് കടക്കുകയാണ് എന്ന് ഡി മാര്‍സിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button