InternationalLatest

ജീവനക്കാർക്ക് ശമ്പളത്തോടെ 6 തരം അവധികൾ

“Manju”

യുഎഇയില്‍ പുതിയ തൊഴില്‍ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികള്‍ക്ക് യുഎഇയിലെ ജീവനക്കാര്‍ അര്‍ഹരാണെന്ന് നിയമവൃത്തങ്ങള്‍. വാര്‍ഷിക അവധി, രോഗം, പ്രസവം, ബന്ധുക്കളുടെ മരണം, പഠനം എന്നിവയാണ് അര്‍ഹമായ അവധികള്‍. തൊഴില്‍ദാതാവിന്റെ അനുമതിയോടെ ഈ അവധികളെടുക്കാം. മരണവുമായി ബന്ധപ്പെട്ട അവധി, പേരന്റല്‍ ലീവ്, വാര്‍ഷിക അവധി എന്നിവ ശമ്പളരഹിത അവധിയോടു ചേര്‍ത്തെടുക്കാനും ജീവനക്കാരന് അവകാശമുണ്ട്.

തൊഴില്‍ദാതാവിന്റെ അനുമതിയോടെ നേടിയ അവധി ദിനങ്ങളുടെ പേരില്‍ നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാകില്ല. അതേസമയം അവധിതീരുമ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണം.ഉഭയകക്ഷി സമ്മതത്തോടെ നേടിയ നീണ്ട അവധിക്കു ശേഷം ഏഴുദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നോട്ടിസ് നല്‍കാതെ തന്നെ പിരിച്ചുവിടാനും തൊഴില്‍ദാതാവിന് അധികാരമുണ്ട്.

 

Related Articles

Back to top button