IndiaKeralaLatest

കിറ്റെക്‌സിന് ശ്രീലങ്കയിലേക്ക് ക്ഷണം

“Manju”

കൊച്ചി: കിറ്റെക്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കൻ സർക്കാർ. കിറ്റെക്‌സിന്റെ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്‌ക്ക് ശ്രീലങ്കൻ സർക്കാർ പൂർണ പിന്തുണ നൽകിയതായി കിറ്റക്‌സ് എംഡി സാബു എം ജേക്കബ് അറിയിച്ചു . ലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദുരൈ സാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി സാബു ജേക്കബുമായി ചർച്ച നടത്തി.

ശ്രീലങ്കയിൽ കിറ്റെക്‌സിന് മികച്ച സൗകര്യമൊരുക്കുമെന്നും അധികൃതർ വാഗ്ദാനം നൽകിയതായി സാബു ജേക്കബ് അറിയിച്ചു. ശ്രീലങ്കയുമായുള്ള ചർച്ച മൂന്ന് മണിക്കൂറോളം നീണ്ടു. കയറ്റുമതി അധിഷ്ടിത വസ്ത്ര നിർമ്മാണ മേഖലയിൽ ഏഷ്യയിലെ തന്നെ മുൻനിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. നേരത്തെ ബംഗ്ലാദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കിറ്റെക്‌സിനെ സമീപിച്ചിരുന്നു.

സംസ്ഥാന സർക്കാർ തുടർച്ചയായി ഉപദ്രവിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കിറ്റെക്‌സ് കേരളത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോടികളുടെ പദ്ധതിയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. തുടർന്ന് കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെ കുറിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തിയിരുന്നു.

Related Articles

Back to top button