InternationalLatest

പോഗ്ബയ്ക്ക് മെഡിക്കല്‍

“Manju”

പോള്‍ പോഗബയും യുവന്റസും തമ്മിലുള്ള അവസാന ചര്‍ച്ചയും ഇന്ന് കഴിഞ്ഞു. പോഗ്ബ യുവന്റസില്‍ കരാര്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാ‌ണ്.താരം ജൂലൈ ആദ്യ വാരം തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കി ക്ലബില്‍ കരാര്‍ ഒപ്പുവെക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോള്‍ പോഗ്ബ യുവന്റസിലേക്ക് പോകാന്‍ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത് എന്ന് ഫബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പോഗ്ബ നാലു വര്‍ഷത്തെ കരാര്‍ യുവന്റസില്‍ ഒപ്പുവെക്കും എന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. പോഗ്ബയ്ക്ക് 8 മില്യണ്‍ യൂറോ വേതനമായി നല്‍കാനും 2 മില്യണ്‍ ബോണസ് ആയി നല്‍കാനും യുവന്റസ് തയ്യാറായിട്ടുണ്ട്. ഈ കരാര്‍ പോഗ്ബ ഉടന്‍ അംഗീകരിക്കും. പോഗ്ബക്ക് 10 മില്യണ്‍ യൂറോ ആയിരുന്നു വാര്‍ഷിക വേതനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലഭിച്ചിരുന്നത്.

Related Articles

Back to top button