LatestThiruvananthapuram

സണ്‍ & ഫണ്‍ സമ്മര്‍ ക്യാമ്പ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

“Manju”

പോത്തന്‍കോട് : സണ്‍ & ഫണ്‍ സമ്മര്‍ ക്യാമ്പ് പോത്തന്‍കോട് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിന് മുന്‍വശം ഉദ്ഘാടനം ചെയ്തു. ഒരു കൊടുമുടിയെ അതിന്റെ സ്ഥാനത്ത് നിന്ന് നമുക്ക് മാറ്റുവാന് കഴിയുകയില്ല എന്നാല്‍ നമുക്ക് കൊടുമുടി കീഴടക്കുവാനാകും, കുട്ടികള്‍ക്ക് തങ്ങള്‍ ആരായിരിക്കണമെന്ന് ആഗ്രഹിക്കുവാന്‍ റോള്‍ മോഡലുകള്‍ ഉണ്ടാകും എന്നാല്‍ നമ്മള്‍ നമ്മളായിരിക്കുകയാണ് വേണ്ടത്. വാക്കുകളാണ് പലപ്പോഴും പര പ്രയാസങ്ങളും സൃഷ്ടിക്കുന്നത് പരസ്പരം മധുരമുള്ള വാക്കുകള്‍ പറയുവാനും നമ്മള്‍ ശീലിക്കണം.‍ സമ്മര്‍ ക്യാമ്പുകളിലെ ട്രെയിനിംഗുകള്‍ അതിനുതകുന്നതാകട്ടെ എന്ന് സ്വാമി ആശംസിച്ചു. ഇന്ന് രാവിലെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏപ്രില്‍ മെയ് മാസങ്ങളില്‍ എല്ലാദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. വര്‍ക്കല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.ഐ. തോക്കു കായ് കരാട്ടെയുടെ ശാഖയാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. കരാട്ടെയ്ക്കും യോഗയ്ക്കുമൊപ്പം സ്കൂള്‍ ഗയിമുകള്‍, കോളേജ് ഗയിംഗ്, പോലീസ് ഗയിംസ്, കേരള ഒളിമ്പിക് ഗയിംസ് എന്നിവയിലും ഈ കാലത്ത് പരിചയം നേടാം. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സഹീറത്ത് ബീവി, മേട്ടിവേഷണല്‍ ട്രെയിനര്‍ ഷീബ, ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് എസ്. വിജയന്‍ എന്നിവരും രക്ഷകര്‍ത്താക്കളും കുട്ടികളും ക്യാമ്പ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button