Latest

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അതി തീവ്രമഴയ്‌ക്ക് സാദ്ധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. വടക്കൻ ജില്ലകൾ ആയ കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലും ഇടുക്കിയിലുമാണ് യെല്ലോ അലർട്ടുള്ളത്. നാളെയോടെ സംസ്ഥാനത്ത് മഴ കനക്കും. അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ നാളെ കാസർകോട് മുതൽ ആലപ്പുഴ വരെ യെല്ലോ അലർട്ട് ആണ്.

ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകൾ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഞായറാഴ്ച കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും. തിങ്കളാഴ്ച വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.

ശക്തമായ മഴയ്‌ക്ക് പുറമേ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

Related Articles

Back to top button