KeralaLatestThiruvananthapuram

സ്വര്‍ണവിലയില്‍ വർദ്ധനവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില 37,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവന് 200 രൂപകൂടി 36,920 രൂപയിലെത്തി. 4615 രൂപയാണ് ഗ്രാമിന്. 11 ദിവസത്തിനിടെ മാത്രം 1,400 രൂപയുടെ വര്‍ധനവാണുണ്ടായത്. യുഎസിലെ പണപ്പെരുപ്പം 30 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്. അതേസമയം, നിരക്ക് ഉയര്‍ത്തല്‍പോലുള്ള നടപടികളിലേക്ക് ഫെഡറല്‍ റിസര്‍വ് കടന്നാല്‍ സ്വര്‍ണത്തെ ബാധിക്കുകയും ചെയ്യും. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,858 ഡോളര്‍ നിലവാരത്തിലാണ്.

Related Articles

Back to top button