IndiaLatest

ഉമ്മന്‍ ചാണ്ടി നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം സോണിയഗാന്ധി ഉദ്ഘാടനം ചെയ്യും

“Manju”

ശ്രീജ.എസ്

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടി സെപ്തംബര്‍ 17ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും .

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ ,രാഷ്ട്രീയ ,സാമുദായിക രംഗത്തുള്ള 50 പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
20 ലക്ഷത്തില്‍പരം ആളുകള്‍ തത്സമയം കാണക്കത്തക്കവിധം ഓണ്‍ലൈന്‍ സംവിധാനമാണ് സംഘാടക സമിതി ഒരുക്കുക.

പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിന് ഡി സി സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, കെ.പി.സി.സി നേതാക്കളായ കുര്യന്‍ ജോയ് , ജോസഫ് വാഴയ്ക്കന്‍, എം.എം നസീര്‍, ടോമി കല്ലാനി, ലതിക സുഭാഷ്, പി.ആര്‍ സോന, പി.എ സലീം, ഫിലിപ്പ് ജോസഫ്,നാട്ടകം സുരേഷ് എന്നിവര്‍ പ്രസംഗിച്ചു .

Related Articles

Back to top button