InternationalLatest

ഭാരത് ഗൗരവ് ട്രെയിന്‍ നേപ്പാളിലെ ജനക്പൂരിലെത്തി

“Manju”

കാഠ്മണ്ഡു: ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ നേപ്പാളിലെ ജനക്പൂരിലെത്തി. ഇന്ത്യയില്‍ നിന്നുള്ള 500ഓളം വിനോദ സഞ്ചാരികളാണ് ട്രെയിനിലുള്ളത്. ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ചൊവ്വാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തത്. ഭഗവാന്‍ ശ്രീരാമനുമായും സീതാദേവിയുമായും ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സ്ഥലങ്ങളേയും അടുത്തറിയുന്നതിനായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ സംരംഭം ആരംഭിക്കുന്നത്.

നേപ്പാളിലെ ജനക്പൂരിലേക്ക് ആദ്യമായിട്ടാണ് രാമായണ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന ട്രെയിന്‍ എത്തുന്നത്. അയോധ്യ, നന്ദിഗ്രാം, സീതാമര്‍ഹുയി, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, പഞ്ചവടി (നാസിക്), ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലൂടെയും ട്രെയിന്‍ കടന്നു പോകുന്നു. ജാനകി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യവും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button