IndiaLatest

കയറ്റുമതി രംഗം റെക്കോര്‍ഡ് ഉയരത്തിലെത്തും

“Manju”

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ കയറ്റുമതി രംഗം റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആദ്യമായി 760 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കുക. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് കയറ്റുമതി 422 ബില്യണ്‍ യുഎസ് ഡോളറും, സേവന കയറ്റുമതി 676 ബില്യണ്‍ യുഎസ് ഡോളറുമായിരുന്നു. ഇതോടെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കയറ്റുമതി 676 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ നടപ്പു സാമ്പത്തിക വര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്കും അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 750 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്.

Related Articles

Back to top button