InternationalLatest

ഇന്ത്യ-കുവൈറ്റ് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രി ശൈഖ്. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ: എസ് ജയശങ്കറും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയത്.
കോവിഡാനന്തരം, ആരോഗ്യം-സാമ്പത്തിക മേഖലകളിലെ സഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുവരും പങ്ക് വച്ചു. മന്ത്രി ജയ്ശങ്കര്‍ ,ഒമാന്‍,ബോലിവിയ,നിക്വരാഗ്‌വേ എന്നീ രാജ്യങ്ങളിലെ വിദേകാര്യ വകുപ്പ് മന്ത്രിരെയും കണ്ടിരുന്നു.
ഇറാന്‍ പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്ന അയത്തുള്ള സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഇരുവരും. ഇറാന്‍ അധികൃതരുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഇന്നലെയാണ് പോയത്.
കഴിഞ്ഞ ജൂണ്‍ പത്തിന് മന്ത്രി ജയശങ്കര്‍ കുവൈത്തിലെത്തി വിദേശകാര്യമന്ത്രി ഡേ:ഷേയ്ഖ് അഹമദ് നാസര്‍ അല്‍ മുഹമദ് അല്‍ സബായുമായും ചര്‍ച്ച നടത്തിയിരുന്നു.ഈ വര്‍ഷം ആദ്യം ഡേ:ഷേയ്ഖ് അഹമദ് ഇന്ത്യയിലും സന്ദര്‍ശനം നടത്തിയിരുന്നു.
ഇന്ത്യാ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 ാം വാര്‍ഷികം,ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളോടെ കുവൈത്ത് ഇന്ത്യന്‍ എംബസി ആഘോഷിക്കുകയാണ്. എംബസിയുടെ നേത്യത്വത്തില്‍ 600 പരിപാടികളാണ് നടത്താനുദ്ദേശിച്ചിരിക്കുന്നത്.ഇതില്‍ നൂറില്‍ അധികം പരിപാടികള്‍ നടത്തികഴിഞ്ഞിട്ടുമുണ്ട്.

Related Articles

Back to top button