IndiaLatest

ധനകാര്യ മന്ത്രി ഇന്ന് സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും

“Manju”

Union Budget 2020: FM Nirmala Sitharaman to table Economic Survey 2019-20  today | News in Malayalam: Union Budget 2020: സാമ്പത്തിക സർവേ ഇന്ന്

ശ്രീജ.എസ്

ഡല്‍ഹി: പൊതുബജറ്റിന് മുന്നോടിയായി 2020-21 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക പുരോഗതിയുടെ ആകെ വിവരം സര്‍വ്വേയില്‍ അവതരിപ്പിക്കും.

അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക- വ്യാവസായിക ഉദ്പാദനം, തൊഴില്‍, വില, കയറ്റുമതി, ഇറക്കുമതി, ധന വിനിയോഗം, വിദേശനാണ്യ ശേഖരം, തുടങ്ങി ബജറ്റും സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍വ്വേയില്‍ വിശകലനം ചെയ്യും. സാമ്പത്തിക വളര്‍ച്ചാ പ്രവചനം, സമ്പദ്ഘടനയുടെ കാലിക സ്ഥിതിയുടെ കാരണ വിശകലനം, എന്നിവയും സര്‍വ്വേയില്‍ ഉണ്ടാകും. സാമ്പത്തിക പരിഷ്കരണ നടപടികളെക്കുറിച്ചുള്ള സൂചനയും സര്‍വ്വേയില്‍ ഉണ്ടാകും.

ധനകാര്യ മന്ത്രി സാമ്പത്തിക സര്‍വ്വേ അവതരിപ്പിച്ചതിന് ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Related Articles

Back to top button