IndiaLatest

വിമതരുടെ ഹര്‍ജി ഇന്ന് കോടതിയില്‍

“Manju”

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹര്‍ജില്‍ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പാര്‍ട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ചീഫ് വിപ്പ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എല്‍.എമാര്‍ക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യതാ നോട്ടീസ് അയച്ചത്.

Related Articles

Back to top button