KeralaLatest

കാബേജിൽ വിഷപാമ്പിനെ കണ്ടെത്തി

“Manju”

വാടാനപ്പള്ളി കളപുരയ്ക്കല്‍ ഹുസൈന്‍ കറി വയ്ക്കാന്‍ വാങ്ങിയ കാബേജ് വീട്ടില്‍ കൊണ്ട് വന്ന് മുറിച്ചപ്പോള്‍ ഉള്ളില്‍ കറുത്ത നിറമുള്ള വിഷപാമ്പ്!
തമിഴ്നാട്ടിലെ പച്ചക്കറികളില്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നു എന്നത് പതിവു വാര്‍ത്തയാണ്. ഈ പച്ചക്കറി ഭക്ഷിക്കുന്നതിലൂടെ മലയാളി കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ രോഗങ്ങളുടെ പിടിയിലാകുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും വര്‍ഷങ്ങളായുള്ള ഉപയോഗത്തിലൂടെ തമിഴ്നാട് പച്ചക്കറി മലയാളിക്കു ശീലമായി. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി വന്നില്ലെങ്കില്‍ മലയാളിയുടെ അടുക്കള പുകയില്ല എന്ന നിലയിലെത്തി കാര്യങ്ങള്‍.
ഇപ്പോള്‍ മാരക കീടനാശിനിക്കു പകരം വിഷപാമ്പാണ് കറിവയ്ക്കാന്‍ വാങ്ങിയ കാബേജില്‍ നിന്നും തല നീട്ടി പുറത്തു വന്നത്. വാടാനപ്പള്ളി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കാബേജ് മുറിച്ചപ്പോഴാണ് ഉള്ളില്‍ വിഷപാമ്പിനെ കണ്ടത്. വാടാനപ്പള്ളി ബി.എസ് റോഡില്‍ കളപുരയ്ക്കല്‍ ഹുസൈന്‍ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. വീട്ടില്‍ കൊണ്ട് വന്ന് മുറിച്ചപ്പോഴാണ് ഉള്ളില്‍ നിന്ന് കറുത്ത നിറമുള്ള വിഷമുള്ള പാമ്പ് തലനീട്ടി പുറത്തു വന്നത്. കാബേജുമായി ഹൂസൈന്‍ നേരെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ഉടമയെ വിവരം ധരിപ്പിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തന്നെ കാബേജ് നശിപ്പിച്ചു.

Related Articles

Back to top button