KeralaLatestThiruvananthapuram

ശ്വാസ തടസംമൂലം കേന്ദ്ര മന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂദല്‍ഹി : ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ വീണ്ടും ആശുപത്രില്‍ പ്രവേശിപ്പിച്ചു. ദല്‍ഹി എയിംസിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കൊറോണ വൈറസ് രോഗത്തില്‍ നിന്ന മുക്തനായി തിരിച്ചെത്തിയ അമിത് ഷായെ കൂടുതല്‍ പരിശോധനകള്‍ക്കായി ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഓഗസ്റ്റ് 31നാണ് അദ്ദേഹം ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തിയെങ്കിലും ശ്വാസ തടസം അനുഭവപ്പെട്ടതോടെ ശനിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊറോണയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശ്വാസ തടസമായതിനാല്‍ അദ്ദേഹം വീണ്ടും പരിശോധനകള്‍ക്ക് വിധേയനായേക്കും. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു.

Related Articles

Back to top button