IndiaLatest

ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്ട്രപതി ഇന്ന് ആദരിക്കും

“Manju”

ന്യൂഡല്‍ഹി: ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിക്കും. അദ്ധ്യാപക ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആര്‍ സി മീണയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈനായാണ് ചടങ്ങ് നടത്തുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ 44 അദ്ധ്യാപകരെയാണ് ദേശീയ അദ്ധ്യാപക അവാര്‍ഡ് നല്‍കി രാഷ്ട്രപതി ആദരിക്കുന്നത്. അതത് മേഖലകളിലെ ജൂറിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് മീണ അറിയിച്ചു. ജില്ലാ തലത്തിലാണ് ദേശീയ അദ്ധ്യാപക അവാര്‍ഡിനുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും യോഗ്യരായ അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പിന്നീട് തിരഞ്ഞെടുത്ത എല്ലാ അദ്ധ്യാപകര്‍ക്കും അദ്ധ്യാപക ദിനത്തില്‍ അവാര്‍ഡ് നല്‍കുകയും ചെയ്യും. രാജ്യത്തെ ആദ്യ ഉപരാഷ്ട്രപതിയും, രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് എല്ലാ വര്‍ഷവും അദ്ധ്യാപക ദിനം ആചരിക്കുന്നത്. 1962 ലാണ് ആദ്യമായി അദ്ധ്യാപക ദിനം ആചരിച്ചത്.

Related Articles

Back to top button