കോഴിക്കോട്: 70 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതാ തടവുകാര്‍ക്കും അസുഖബാധിതരായ തടവുകാര്‍ക്കും ശിക്ഷയില്‍ ഇളവ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. അകാല വിടുതല്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് സെന്റ് സേവിയേഴ്സ് കോളേജിലെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ മനുഷ്യാവകാശ കമ്മിഷനു നല്കിയ പരാതി പരിഗണിച്ചാണ് തീരുമാനം. ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 70 കഴിഞ്ഞ സ്ത്രീകളെയും അസുഖബാധിതരായ വയോധികരെയും അകാല വിടുതല്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചത്. സ്ത്രീകള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടി.