KeralaLatest

മാസ്ക് ധരിക്കു: മാസ്സാവാം.നാടിന് നന്മയായി വധൂ വരന്മാർ.

“Manju”

വി.എം.സുരേഷ്കമാർ

വടകര :- ഏറാമല പഞ്ചായത്തിലെ “മാസ്ക് ധരിക്കൂ, മാസ്സാവാം ” എന്ന പരിപാടിക്ക് പിന്തുണയുമായി വധു വരന്മാർ രംഗത്ത് വരികയായിരുന്നു. ജീവകാരുണ്യ പ്രവർത്തകനായ തോട്ടോളി പുരുഷു-ശൈലജ ദമ്പതികളുടെ മകൾ ഷിംനയും ഷിജിലും തമ്മിലുള്ള വിവാഹം സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് വധു ഗൃഹത്തിൽ വെച്ച് ലളിതമായ ചടങ്ങിൽ നടക്കുകയും വധുവിൻ്റെ വാർഡിലെ മുഴുവൻ വീട്ടുകാർക്കും ആവിശ്യമായ മാസ്കുകൾ വിതരണം ചെയ്യാനുള്ള തുക പ്രസ്തുത ചടങ്ങിൽ വെച്ച് തന്നെ വധു വരന്മാർ ഏറാമല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സന്തോഷ് കുമാറിൻ്റെ കൈകളിൽ ഏല്പിക്കുകയും ചെയ്തു. ഏറാമല പഞ്ചായത്ത് വാർഡ് മെമ്പർ നുസൈബ മൊട്ടമ്മലും ചടങ്ങിൽ സന്നിഹിതരായിരുന്നു. നവദമ്പതികളുടെ ഈ പ്രവർത്തനത്തിന് ജനങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ടായിരുന്നു.

Related Articles

Back to top button