InternationalLatest

ലോകത്ത് കൊവിഡ് രോഗികള്‍ 21.85 കോടി

“Manju”

ന്യൂയോര്‍ക്ക് ; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 21.85 കോടി കവിഞ്ഞു. 45 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,53,71,729 ആയി. നിലവില്‍ 18,635,721 ആക്‌ടീവ് കേസുകളാണുള്ളത്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു.6.57 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 30,941 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യെ​ക്കാ​ള്‍ 27.9 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം. 3.70 ല​ക്ഷം ആ​ളു​ക​ള്‍ നി​ല​വി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 350 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 36,275 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​രാ​യി.

രാ​ജ്യ​ത്ത് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കേ​ര​ള​മാ​ണ് മു​ന്നി​ല്‍. 19,622 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാ​മ​ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്. തി​ങ്ക​ളാ​ഴ്ച 3,741 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം പി​ടി​പെ​ട്ട​ത്.

Related Articles

Back to top button