KeralaLatest

ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാര്‍ഥികളായി

“Manju”

ആലുവ: നഗരസഭ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാര്‍ഥികളായി. ഇടത്, വലത്, ബി.ജെ.പി സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.22-ാം വാര്‍ഡ് പുളിഞ്ചോടിലാണ് ഉപതെരഞ്ഞെടുപ്പ്. ജൂലൈ 21നാണ് ഉപതെരഞ്ഞെടുപ്പ്.വിദ്യ ബിജു (യു.ഡി.എഫ്), കവിത അജിക്കുട്ടന്‍ (എല്‍.ഡി.എഫ്), പി. ഉമാദേവി (എന്‍.ഡി.എ) എന്നിവരെയാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഈ വാര്‍ഡിലെ കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്സനുമായിരുന്ന ജെബി മേത്തര്‍ എം.പിയായതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Related Articles

Back to top button