IndiaLatest

ഇന്ത്യക്കാർക്ക് ഇത് വൈകാരിക മുഹൂർത്തം: എൽ കെ അദ്വാനി

“Manju”

ന്യൂഡൽഹി • രാമക്ഷേത്ര ശിലാസ്ഥാപനം തനിക്കു മാത്രമല്ല, എല്ലാ ഇന്ത്യക്കാർക്കും വൈകാരികമായ ചരിത്ര നിമിഷമാണെന്ന് എൽ.കെ. അദ്വാനി.

‘ശ്രീരാമക്ഷേത്രം, സമാധാനവും സമൃദ്ധിയും കരുത്തും എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിപൂർവമായതുമായ രാജ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഞാൻ കരുതുന്നു. രാമക്ഷേത്രമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ 1990 ൽ സോമനാഥിൽ നിന്ന് അയോധ്യയിലേക്കു നടത്തിയ രഥയാത്രയിലൂടെ സുപ്രധാനമായ പങ്കുവഹിക്കാൻ എനിക്കു നിയോഗമുണ്ടായി. അത് എന്നെ വിനയാന്വിതനാക്കുന്നു – ഇന്നലെ രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അദ്വാനി പറഞ്ഞു.

ഭാരതത്തിന്റെ ഉജ്വല പാരമ്പര്യത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ രാജ്യത്തെ ബഹുസ്വര സമൂഹമായി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button