LatestThiruvananthapuram

എയിംസ് തിരുവനന്തപുരം – പദയാത്ര ഞായറാഴ്ച

“Manju”

പോത്തൻകോട്: എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പോത്തൻകോട് മണ്ഡലം സംഘടിപ്പിക്കുന്ന പദയാത്ര ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണി മുതൽ കീഴാവൂരിൽ നിന്നും രംഭിച്ച് വാവറ അമ്പലം വഴി പോത്തൻകോട് ജംഗ്ഷനിൽ സമാപിക്കും. ബിജെപി മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ പദയാത്രയ്ക്ക് നേതൃത്വം നൽകും. ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി പദയാത്ര ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രിസിഡന്റ് വി.വി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജില്ലാ നേതാക്കൾ പദയാത്രയിൽ പങ്കെടുക്കുമെന്ന് ബിജെപി പോത്തൻകോട് പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ അറിയിച്ചു. പോത്തൻകോട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ, ഗിരിജ കുമാരി, ബിജെപി അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് പള്ളിപ്പുറം കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് അഭിലാഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button