LatestMalappuram

മുഹമ്മദിന്റെ മരണം : പ്രതികള്‍ ബന്ധുവിന്റെ പെണ്‍മക്കള്‍

“Manju”

വയനാട്: അമ്പലവയലില്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 68 കാരനെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലീസില്‍ കുറ്റമേറ്റു പറഞ്ഞു കീഴടങ്ങിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതക മുണ്ടായതെന്ന് പെണ്‍കുട്ടികളുടെ മൊഴി. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്റെ ഭാര്യയും മക്കളുമാണ് ഇവര്‍. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.
ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത് മുഹമ്മദിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. മുഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. അമ്മയെ മജിസ്ട്രേറ്റ് കോടതിയിലും പെണ്‍കുട്ടികളെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും.

Related Articles

Back to top button