KeralaLatest

കഥയും കവിതയും കായിക പരിശീലനവും നിറഞ്ഞ ഗുരുകാന്തി ക്ലാസ്സുകള്‍

“Manju”

പോത്തന്‍കോട് : കുഞ്ഞുകുഞ്ഞു കഥകളും, വിജ്ഞാനദായകമായ ക്ലാസ്സുകളും, മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുവാന്‍ കളികളുമായി ഗുരുകാന്തി ക്ലാസ്സുകള്‍ സജീവമാകുന്നു. ഇന്ന് തിങ്കളാഴ്ച രാധാമണി ടീച്ചര്‍ ശ്രദ്ധ എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ലളിതമായി സ്വന്തം കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് വിവരിച്ചത് കുട്ടികളെ ആകര്‍ഷിച്ചു. അച്ചടക്കം ഏകാഗ്രത, മാനസീകോല്ലാസം എന്നിവ ലക്ഷ്യമാക്കി മാളവിക ടീച്ചര്‍ കായിക പരിശീലനം നടത്തി. കുട്ടികള്‍ വ്യത്യസ്ത ഗ്രൂപ്പുകളായി മത്സരാടിസ്ഥാനത്തില്‍ കായിക ഇനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button