IndiaLatest

ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവന്‍ രക്ഷിക്കുന്നതിലും ഭൂമിയെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന കഠിനാധ്വാനികളായ എല്ലാ ഡോക്ടേര്‍മാര്‍ക്കും ഡോക്ടേഴ്സ് ദിനാശംസകള്‍.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രശസ്ത ഡോക്ടറും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബിദാന്‍ ചന്ദ്ര റോയ് യുടെ സ്മരണാര്‍ഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ഡെ ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജനനവാര്‍ഷികവും മരണവാര്‍ഷികവും ജൂലൈ ഒന്നിനാണ്.

1882 ല്‍ ബീഹാറിലെ പാട്നയില്‍ ജനിച്ച ബിദന്‍ ചന്ദ്ര റോയ് ആതുരസേവനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കി. 1961ല്‍ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചു. 1991 ലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആദ്യമായി ജൂലൈ ഒന്നിന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

Related Articles

Check Also
Close
Back to top button