KeralaLatest

പെണ്‍കുട്ടികള്‍ക്ക് സൗജന്യ ഇംഗ്ലീഷ് ക്ലാസ്

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ പരിശീലന പരിപാടിയുമായി നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ കേരള റീജിയന്‍. ഈ വര്‍ഷം എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് എന്‍സിഡിസിയുടെ നേതൃത്വത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനമാണ് എന്‍സിഡിസി ഒരുക്കുന്നത്.

സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ മോട്ടിവേഷന്‍ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിംഗ്, പ്രസന്റേഷന്‍ സ്കില്‍, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലെ ക്ലാസുകളും നല്‍കും. സൂം ആപ്ലിക്കേഷനിലൂടെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ക്ലാസ് ആരംഭിക്കും. കൂടാതെ, ഒരു മണിക്കൂര്‍ പെയര്‍ പ്രാക്ടീസിനും അവസരം ഒരുക്കുന്നുണ്ട്. ആകെ 25 ദിവസമാണ് പരിശീലനത്തിന്റെ കാലാവധി. താല്‍പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിയും.

Related Articles

Back to top button