InternationalLatest

ഇസ്രായേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചു

“Manju”

ഇസ്രയേലിനെ വര്‍ണ വിവേചന രാഷ്ട്രമായി (അപ്പാര്‍ത്തീഡ് സ്‌റ്റേറ്റ്) പ്രഖ്യാപിച്ച്‌ യു.എസിലെ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച്‌. ചര്‍ച്ചിന്റെ 225ാം ജനറല്‍ അസംബ്ലിയില്‍ വോട്ട് ചെയ്താണ് ഇസ്രായേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിക്കുകയും നഖബാ ദിനാചരണം ചര്‍ച്ച്‌ കലണ്ടറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തത്. ഏഴര ലക്ഷത്തിലേറെ ഫലസ്തീന്‍ നിവാസികളെ 1948 ഇസ്രായേല്‍ രൂപവത്കരിച്ചതിനെതിരെ നടത്തുന്ന പ്രതിഷേധ ദിനാചാരണമാണ് നഖബ. മേയ് 15നാണ് ദിനം ആചരിച്ചുവരുന്നത്.

1.7 മില്യണ്‍ അംഗങ്ങളുള്ള ചര്‍ച്ചാണ് ഇസ്രയേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫലസ്തീനികളുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ നിയമങ്ങള്‍, നയങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെല്ലാം വര്‍ണ വിവേചനത്തിന്റെ അന്താരാഷ്ട്ര നിയമത്തിന്റെ നിര്‍വചനം ശരിവെക്കുന്നതാണ്’ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button