IndiaLatest

ഇളയദളപതിക്ക് ഇന്ന് 46 ാം പിറന്നാൾ

“Manju”

 

ആർ ഗുരുദാസ്.

തമിഴ് ചലച്ചിത്രരംഗത്തെ നടനും പിന്നണിഗായകനും യുവജനങ്ങളുടെ ആവേശവുമായ സൂപ്പർ സ്റ്റാർ ഡോ. വിജയിന് ജന്മദിനാശംസകൾ

തമിഴ് ചലച്ചിത്രനിർമ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായി 1974 ജൂൺ 22 ന് ചെന്നൈയിലാണ് വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖർ ജനിച്ചത്.
ചെന്നൈയിലെ ലൊയൊള കോളേജിൽ നിന്നാണ് വിദ്യാഭ്യാ‍സം പൂർത്തീകരിച്ചത്. പ്രമുഖ നടന്മാരായ സൂര്യ ശിവകുമാർ, യുവൻ ശങ്കർ രാജ എന്നിവർ സഹപാഠികളായിരുന്നു.

തന്റെ പത്താമത്തെ വയസ്സിൽ വെട്രി (1984) എന്ന നാടകത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. തുടർന്ന് 1988 ൽ പിതാവ് എസ്. എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത ഇതു എംഗൽ നീതി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച വിജയ് 1992 ൽ റീലിസ് ചെയ്ത നാളയ്യ തീർപു എന്ന സിനിമയിലുടെ ആദ്യമായി നായകനായി. 2004 ൽ കബഡി കളിക്കാരനായി അഭിനയിച്ച ഗില്ലി എന്ന സിനിമ 500 മില്യൺ ഡോളർ (ഇന്ത്യൻ രൂപ) സമ്പാദിച്ച ആദ്യത്തെ തമിഴ് ചിത്രമായി മാറി.

2018 ൽ പുറത്തിറങ്ങിയ മെർസൽ സിനിമയുടെ ടീസർ ലോകത്തിൽ ആദ്യമായി 1മില്യൺ യൂട്യൂബ് ലൈക് ലഭിക്കുന്ന വീഡിയോ ആയി.

തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് സ്വന്തം.1997, 2000, 2005 എന്നീ വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാൻ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012), കത്തി (2014) തെറി (2016), മെർസൽ (2017), സർക്കാർ (2018), ബിഗിൽ (2019) എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ.

അദ്യകാലങ്ങളിൽ പ്രണയ, കുടുംബ, ആക്ഷൻ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട അദ്ദേഹം സമീപകാല സിനിമകൾ ത്രില്ലർ വിഭാഗങ്ങളിലേക്ക് മാറിയപ്പോൾ ആ സിനിമകൾ ഇന്ത്യയിലെ തന്നെ സാമൂഹിക, പാരിസ്ഥിതിക, രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവയായിരുന്നു.

അഭിനയത്തിനുപുറമേ 32 ഓളം തമിഴ് സിനിമകളിൽ അദ്ദേഹം പിന്നണിഗായകനായി. രസികൻ എന്ന ചിത്രത്തിൽ ചിത്രക്കൊപ്പം ബംബായ് സിറ്റി സിക്ക റൊട്ടി എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 2014-ൽ പുറത്തിറങ്ങിയ കത്തിയിൽ selfie-എന്ന ഗാനത്തിലൂടെ ആരാധകരെ കയ്യിലെടുത്ത വിജയ് സച്ചിൻ, തുപ്പാക്കി, തലൈവ, ജില്ല എന്നി ചിത്രങ്ങളിലേയും ഗാനങ്ങൾ ഹിറ്റാക്കിയിരുന്നു.

2007 ൽ സാമൂഹ്യക്ഷേമത്തിന് നൽകിയ സംഭാവനകൾക്കും ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കുമായി തമിഴ്‌നാട് എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2009 ജൂലൈയിൽ ഔദ്യോഗികമായി ആരംഭിച്ച വിജയ് പീപ്പിൾ ഓർഗനൈസേഷൻ എന്ന സാമൂഹ്യക്ഷേമ സംഘടനയിലൂടെ ആദ്ദേഹം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും നിർദ്ദനരായ ആളുകളുടെ ക്ഷേമത്തിനുമായി പ്രവർത്തിച്ചു. 2007 ൽ തന്റെ പിറന്നാൾ ദിനത്തിൽ എഗ്മോർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരങ്ങൾ സമ്മാനിക്കുകയുണ്ടായി. കുട്ടികളെ സ്കൂളിൽ നിന്ന് ഒഴിവാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടി ഹീറോവ? സീറോവ? എന്ന തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ ഡോക്യുഡ്രാമയിൽ അഭിനയിക്കുകയുണ്ടായി.

1999 ഓഗസ്റ്റ് 25 ന് തന്റെ ആരാധികയായിരുന്ന സംഗീതയെ വിവാഹം ചെയ്തു.

Related Articles

Back to top button