IndiaLatest

കൊവിഡിന്റെ പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തി

“Manju”

കൊവിഡ്-19ന്റെ ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ ഉപവകഭേദം ബിഎ 2.75  ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപവകഭേദത്തിന്റെ ആവിര്‍ഭാവം ഇന്ത്യയില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

യൂറോപ്പിലും അമേരിക്കയിലും BA.4, BA.5 എന്നി തരംഗങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയിലാണ് BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഏകദേശം 30 ശതമാനം വര്‍ദ്ധിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉപമേഖലകളില്‍ ആറില്‍ നാലിലും കേസുകള്‍ കഴിഞ്ഞ ആഴ്‌ചയില്‍ വര്‍ദ്ധിച്ചതായി ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Related Articles

Back to top button