Uncategorized

നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ യുഎഇ

“Manju”

അബുദാബി: ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ യുഎഇയിലെ വിവിധ എമിറേറ്റുകള്‍. ശനിയാഴ്ചയാണ് ഗള്‍ഫില്‍ പെരുന്നാള്‍.മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകും. അബുദാബിയില്‍ രാവിലെ 5.57 നും അല്‍ഐനില്‍ രാവിലെ 5.51 നും മദീന സായിദില്‍ 6.02 നും ദുബായ് 5.53 നുമാണ് പെരുന്നാള്‍ നമസ്‌കാരം. ഷാര്‍ജയില്‍ 5.52 നും അജ്മാനില്‍ 5.52 നും ഉമ്മുല്‍ഖുവൈനില്‍ 5.50 നും റാസല്‍ഖൈമയില്‍ 5.48 നും ഫുജൈറയില്‍ 5.48 നുമാണ് പെരുന്നാള്‍ നമസ്‌കാര സമയം.അതേസമയം പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി നമസ്‌കാര പായയുമായി (മുസല്ല) എത്തണമെന്നാണ് നിര്‍ദ്ദേശം. പള്ളിക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. .

Related Articles

Back to top button