Uncategorized

കനത്ത മഴയില്‍ ഒമാനില്‍ മരണം

“Manju”

മസ്കത്ത്​: രാജ്യത്തെ വിവിധ ഗവര്‍ണ​റേറ്റുകളില്‍ ശക്​തമായ മഴ തുടരുന്നു. വാദിയില്‍ അകപ്പെട്ട്​ വിദേശിയായ ഒരാള്‍ മരിച്ചു.വെള്ളം കയറിയതിനെ തുടര്‍ന്ന്​ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ നിരവധി​​പ്പേരെ സിവില്‍ ഡിഫന്‍സ് ​ആംബുലന്‍സ്​ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തുകയും ചെയ്തു.മസ്കത്തടക്കമുള്ള വിവിധ ഗവര്‍ണ​റേറ്റുകളില്‍ തുര്‍ച്ചയായി പെയ്യുന്ന മഴ കാരണം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വാദികള്‍ നിറഞ്ഞൊഴുകകയാണ്​. ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ശംസ് ഗ്രാമത്തിലെ വാദിയില്‍പെട്ടാണ്​ ഏഷ്യന്‍ വംശജനായ ഒരാള്‍ മരിച്ചത്​. വാദിയില്‍ അകപ്പെട്ട ഇദ്ദേഹത്തിനായി നടത്തിയ തിരച്ചിലിലാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്​ സിവില്‍ ഡിഫന്‍സ്​ ആന്‍ഡ്​ ആബുലന്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button