Uncategorized

കര്‍ഷകര്‍ക്ക് അധിക ധനസഹായം ; പുതിയ പങ്കാളിത്തവുമായി എസ്ബിഐ

“Manju”

ഡല്‍ഹി: കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയര്‍ഹൗസിംഗ് ഡെവലപ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു.

കൃഷിയിടങ്ങള്‍ക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളില്‍ വിളകള്‍ സംഭരിക്കാനും അവരുടെ ഇലക്‌ട്രോണിക് നെഗോഷ്യബിള്‍ വെയര്‍ഹൗസ് രസീത്-(എന്‍ഡബ്ല്യുആര്‍) ഉപയോഗിച്ച്‌ ബാങ്കുകളില്‍ നിന്ന് വായ്പ നേടാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.

കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ആരംഭിച്ച വായ്പാ ഉല്‍പ്പന്നമായ ‘പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് ലോണ്‍’ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുക എന്നതാണ് പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. പണലഭ്യത മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണ നിക്ഷേപകരുടെ സമ്ബദ് വ്യവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലത്തില്‍ നിന്ന് കര്‍ഷകരുടെ പണമിടപ്പാട് ഉയര്‍ത്തുന്നതിനും ഈ പങ്കാളിത്തം സഹായിച്ചേക്കാം.

ഇത്തരം വായ്പകള്‍ വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കാണിക്കുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇത്തരം വായ്പകളുടെ കണക്ക് ഇതിനകം 1,500 കോടി കവിഞ്ഞു. ഈ ഘട്ടത്തിലാണ് എസ്ബിഐ പുതിയ പങ്കാളിത്തവുമായി എത്തിയിരിക്കുന്നത്. ഇത്തരം വായ്പകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കര്‍മാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് വെയര്‍ഹൌസിങ് ഡെവലപ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി ബാങ്കുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button