IndiaLatest

500 രൂപയും ഉച്ചയൂണും നല്‍കി ക്വട്ടേഷന്‍

“Manju”

പത്തനംതിട്ട: 500 രൂപയും ഉച്ചയൂണും നല്‍കി ക്വട്ടേഷന്‍. ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതിരുന്നതിനാണ് തട്ടുകട നടത്തിപ്പുകാരി ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ തട്ടുകട ജീവനക്കാരി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി.

500 രൂപയും തട്ടുകടയില്‍ നിന്ന് ഉച്ചയൂണുമാണ് തട്ടുകട നടത്തിപ്പുകാരിയായ ഇലന്തൂര്‍ ശാലേം സുധീര്‍ മന്‍സിലില്‍ ശാന്തകുമാരി(42) ക്വട്ടേഷന്‍ സംഘത്തിന് വാ​ഗ്ദാനം ചെയ്തത്. മദ്യപിച്ച്‌ ഉച്ചയൂണിനും ശേഷമാണ് യുവാക്കള്‍ കരാര്‍ നടപ്പിലാക്കിയത്. തട്ടുകടയ്ക്ക് സമീപമുള്ള ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനായിരുന്നു ഇവരുടെ ഉന്നം.

ഫര്‍ണിച്ചര്‍ കടയുടെ നടത്തിപ്പുകാരനായ ഇലന്തൂര്‍ സ്വദേശി സുദര്‍ശന്(52) ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റു. ഇയാളുടെ കടയും അടിച്ചുതകര്‍ത്തു. ശാന്തകുമാരിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഇവരുടെ ഭര്‍ത്താവിന് മദ്യംവാങ്ങി നല്‍കുന്നത് സുദര്‍ശനാണെന്ന് പറഞ്ഞ് നേരത്തേയും ശാന്തകുമാരി ഇയാളുമായി വഴക്കിട്ടിരുന്നു.

ക്വട്ടേഷന്‍ ഏറ്റെടുത്ത് ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംപ്രതിയാണ് ശാന്തകുമാരി. ഇവരുടെ ഭര്‍ത്താവ് സുധീറിനെ പൊലീസ് തിരയുകയാണ്.

Related Articles

Back to top button