LatestThiruvananthapuram

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം

“Manju”

തിരുവനന്തപുരം; പനി, വയറിളക്ക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം. ജീവിതശൈലീരോഗങ്ങള്‍ക്കു സ്ഥിരമായി കഴിക്കേണ്ട അവശ്യമരുന്നുകളടക്കം ലഭ്യമല്ല. വിലകൂടിയ ജീവന്‍രക്ഷാ മരുന്നുകളും പുറത്തുനിന്നു വാങ്ങണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആവി പിടിക്കേണ്ട മരുന്നുകള്‍ പോലും രോഗികള്‍ വാങ്ങിക്കൊടുക്കേണ്ട സ്ഥിതിയാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കുന്ന കാരുണ്യ ഫാര്‍മസികളിലും ക്ഷാമം തന്നെ.

സര്‍ക്കാര്‍ മരുന്ന് എത്തിക്കുന്നില്ലെന്നാണ് അവരുടെ പരാതി. സര്‍ക്കാര്‍ ആശുപത്രികളിലേക്കും കാരുണ്യ ഫാര്‍മസിയിലേക്കും മരുന്നുകള്‍ വാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീളുന്നതാണ് മരുന്നുക്ഷാമം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. സാധാരണ മാര്‍ച്ചില്‍ത്തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാറുണ്ട്. മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇനിയും ഒരു മാസം കൂടിയെങ്കിലും എടുക്കുമെന്നാണു വിവരം. അതിനിടെ ടെന്‍ഡറില്‍ വലിയ മരുന്നു കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി ക്രമക്കേടിനുള്ള നീക്കം നടക്കുന്നതായും പരാതിയുണ്ട്.

Related Articles

Back to top button