KeralaLatest

സ്കൂളില്‍നിന്ന് വരുന്നതിനിടെ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

ആനന്ദിന്റെ മരണം: കണ്ണീരണിഞ്ഞ് നാട്

“Manju”

കൊയിലാണ്ടി: അധ്യാപികയായ അമ്മയോടൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ‘മാധ്യമംസബ് എഡിറ്റര്‍ ഒഞ്ചിയം കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബി..എം യു.പി സ്കൂള്‍ അധ്യാപിക ധന്യയുടെയും മകന്‍ ആനന്ദാണ് (11) മരിച്ചത്. പന്തലായനി ബി..എം യു. പി സ്കൂള്‍ വിദ്യാര്‍ഥിയാണ്.

ദുഃ​ഖം ത​ളം​കെ​ട്ടി​യ കൂട്ടുകാരും അദ്ധ്യാപകരുംകേട്ടതൊന്നും സത്യമാകല്ലെ എന്നപ്രാര്‍ത്ഥനയോടെ താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചു. ഒ​ന്നും സം​ഭ​വി​ക്ക​ല്ലേ എ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​യി​രു​ന്നു അ​വ​ര്‍. പ​ക്ഷേ, വി​ധി മ​റ്റൊ​ന്നാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​നെ ആ ​പ​തി​നൊ​ന്നു​കാ​ര​ന്‍ വി​ട​വാ​ങ്ങി​യി​രു​ന്നു. തോ​രാ ക​ണ്ണീ​രോ​ടെ കൂ​ടി​നി​ന്ന​വ​ര്‍ വി​ങ്ങി​പ്പൊ​ട്ടി. പി​താ​വ് അ​നൂ​പി​നെ ആ​ശ്വ​സി​പ്പി​ക്കാ​നാ​വാ​തെ അ​വ​ര്‍ കു​ഴ​ങ്ങി. അ​പ​ക​ട​ത്തി​ല്‍​പെ​ടും​വ​രെ ത​ന്റെ നി​ഴ​ല്‍​പ​റ്റി ന​ട​ന്ന മ​ക​ന്റെ വേ​ര്‍​പാ​ട് മാ​താ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​ക​ന്റെ അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ഏ​റെ അ​സ്വ​സ്ഥ​ത അ​നു​ഭ​വി​ച്ച അ​വ​ര്‍​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ച​ര​ണം ന​ല്‍​കി.

വൈകീട്ട് നാലോടെയാണ് സംഭവം. കുട പിടിച്ച്‌ പോകുമ്ബോള്‍ ട്രെയിന്‍ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ കുടുങ്ങി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആനന്ദിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍: ആരോമല്‍. കൊയിലാണ്ടി ഗവ. ഗേള്‍സ് സ്കൂളിനു സമീപമാണ് താമസം.

 

Related Articles

Back to top button