KeralaLatest

സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

“Manju”

കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും കോവിഡ് പ്രതിരോധത്തിനായി ഒരു കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ചര്‍ച്ചകള്‍ നടത്തി. വാക്‌സിന്‍ ഉള്‍പ്പെടെ കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. നേരത്തെ കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച 267.35 കോടി രൂപക്ക് പുറമെയാണ് ഇപ്പോള്‍ ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button