Latest

കുട്ടികളുടെ ബുദ്ധിശക്തിയ്ക്ക് ഈ ഭക്ഷണങ്ങള്‍ നല്‍കാം

“Manju”

കുട്ടികള്‍ക്ക് എപ്പോഴും പോഷക​ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. വീടുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ നല്‍കുക. കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സ​ഹായിക്കുന്ന ‘ബ്രെയിന്‍ ഫുഡ്‌സ്’ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

പാല്‍ എന്നത് കുട്ടികള്‍ക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. മുട്ടകളില്‍ വ്യത്യസ്ത അളവില്‍ 13 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന പോഷണം ബുദ്ധിവികാസത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ ബെറിപ്പഴങ്ങളായ സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ഡി, ഒമേഗ-3 എസ് ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മത്സ്യം. ഈ പോഷണങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.

Related Articles

Back to top button