ArticleLatest

പുഞ്ചിരി ഒരു നല്ല സമ്മാനം…

“Manju”

ആരെങ്കിലും നിങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചാൽ നിങ്ങൾ എന്തു ചെയ്യും? സാധ്യതയനുസരിച്ച് നിങ്ങൾ തിരിച്ചും ഒന്നു പുഞ്ചിരിക്കും. നിങ്ങൾക്ക് അപ്പോൾ സന്തോഷം തോന്നിക്കാണുമെന്ന് പറയേണ്ടതില്ലല്ലോ? അതെ, ആത്മാർഥമായ ഒരു പുഞ്ചിരി—സുഹൃത്തുക്കളിൽനിന്നോ അപരിചിതരിൽനിന്നോ ആകട്ടെ—മറ്റുള്ളവരിലേക്കു പടരുന്ന ഒന്നാണ്‌. അവ നമുക്ക് പുത്തൻ ഉണർവ്‌ നൽകുന്നു. മരിച്ചുപോയ തന്‍റെ ഭർത്താവിനെക്കുറിച്ച് മഗ്‌ദെലെന എന്ന ഒരു സ്‌ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അദ്ദേഹത്തിന്‌ എപ്പോഴും ഒരു നിറപുഞ്ചിരിയാണുണ്ടായിരുന്നത്‌. അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് ആദ്യമായി നോക്കിയ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന്‍റെ മൃദുമന്ദഹാസം ഞാൻ സുരക്ഷിതയാണെന്ന ഉറപ്പാണ്‌ എനിക്കു തന്നത്‌. എന്‍റെ പിരിമുറുക്കമെല്ലാം പോയ്‌മറഞ്ഞു.”

ആത്മാർഥമായ ഒരു പുഞ്ചിരിക്ക് പ്രസന്നത, സന്തോഷം, ആനന്ദം, തമാശ, രസം തുടങ്ങിയവയെ സൂചിപ്പിക്കാനാകും. “മനുഷ്യപ്രകൃതത്തിന്‍റെ ഒരു അവിഭാജ്യഘടകമാണ്‌ . . . ചിരിയെന്ന് തോന്നുന്നു” എന്ന് മനഃശാസ്‌ത്ര സമിതിയുടെ ഒരു ഓൺലൈൻ പത്രികയായ നിരീക്ഷകൻ (ഇംഗ്ലീഷ്‌) അഭിപ്രായപ്പെട്ടു. ഒരു നവജാതശിശുവിനുപോലും “മറ്റൊരാളുടെ മുഖഭാവം എന്താണ്‌ സൂചിപ്പിക്കുന്നതെന്ന് അതീവകൃത്യതയോടെ മനസ്സിലാക്കാൻ കഴിയും” എന്ന് ആ പത്രിക പറയുന്നു. “ഉപകാരപ്രദമായ വിവരങ്ങൾ ഒരാളുടെ ചിരിയിൽനിന്ന് മനസ്സിലാക്കിയെടുക്കാൻ മാത്രമല്ല അതിന്‍റെ അടിസ്ഥാനത്തിൽ തങ്ങൾ എങ്ങനെ പെരുമാറണമെന്ന് ആളുകൾക്ക് തീരുമാനിക്കാനും കഴിയുന്നു” എന്നും ആ പത്രിക കൂട്ടിച്ചേർക്കുന്നു. *

ഡോക്‌ടർമാരുടെ മുഖഭാവത്തിലെ മാറ്റം അവർ ചികിത്സിക്കുന്ന, പ്രായംചെന്ന രോഗികളിൽ ഉണ്ടാക്കുന്ന ഫലം എന്താണ്‌ എന്നതിനെക്കുറിച്ച് ഐക്യനാടുകളിലെ ഹാർവാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. ഊഷ്‌മളതയും കരുതലും വ്യക്തിപരമായ താത്‌പര്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു മുഖഭാവം ഡോക്‌ടർമാർക്കുണ്ടായിരുന്നപ്പോൾ രോഗികൾ കൂടുതൽ സംതൃപ്‌തരായതായും അവരുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം മെച്ചപ്പെട്ടതായും ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ രോഗികളോടു സംസാരിക്കാൻപോലും കൂട്ടാക്കാതെയുള്ള ഡോക്‌ടർമാരുടെ പെരുമാറ്റം അവരെ രോഗികളിൽനിന്ന് അകറ്റുകയാണുണ്ടായത്‌. നിങ്ങൾ ചിരിക്കുമ്പോൾ അതു നിങ്ങൾക്കും ഗുണം ചെയ്യും. വർധിച്ച ആത്മവിശ്വാസവും സന്തോഷവും തോന്നും, പിരിമുറുക്കം കുറയും. നേരെമറിച്ച് ഗൗരവമുള്ള മുഖം വിപരീതഫലമേ ഉണ്ടാക്കൂ.

Related Articles

Check Also
Close
Back to top button